തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 10 ന് മനുഷ്യാവകാശ ദിനാചരണം നടത്തും. മനുഷ്യാവകാശങ്ങളെക്കുറിച്ച് സമൂഹത്തിന്റെ വിവിധ തുറകളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സെക്രട്ടേറിയറ്റ്, സര്‍ക്കാര്‍ വകുപ്പുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എയ്ഡഡ് സ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മനുഷ്യാവകാശ പ്രതിജ്ഞ എടുക്കും.
ഡിസംബര്‍ 10 ന് രാവിലെ 11 മണിക്ക് എല്ലാ സ്ഥാപനങ്ങളിലും ദിനാചരണ പ്രതിജ്ഞാ ചടങ്ങ് നടത്തണം. ജില്ലാകളക്ടര്‍മാര്‍, വകുപ്പുമേധാവികള്‍, പൊതുമേഖലാ/സ്വയംഭരണ സ്ഥാപനങ്ങളിലെ സി.ഇ.ഒമാര്‍ എന്നിവര്‍ പ്രതിജ്ഞാ ചടങ്ങുകള്‍ക്ക് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ സര്‍ക്കുലറില്‍ വ്യക്തമാക്കി. പ്രതിജ്ഞ ചുവടെ. പ്രതിജ്ഞ: ഞാന്‍ ഭാരതത്തിന്റെ ഭരണഘടനയിലും ഭാരതത്തില്‍ നടപ്പിലാക്കാവുന്ന അന്താരാഷ്ട്ര ഉടമ്പടികളിലൂടെയും സംരക്ഷിക്കപ്പെട്ടിട്ടുള്ള മനുഷ്യാവകാശങ്ങളോട് നിര്‍വ്യാജമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്നും ഈ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി എന്റെ കര്‍ത്തവ്യം നിറവേറ്റുമെന്നും എല്ലാവരുടേയും മനുഷ്യാവകാശത്തെയും ആത്മാഭിമാനത്തെയും യാതൊരു വിവേചനവും കൂടാതെ ബഹുമാനിക്കുമെന്നും മറ്റുള്ളവരുടെ മുനഷ്യാവകാശത്തെ നേരിട്ടോ അല്ലാതെയോ പ്രവൃത്തികൊണ്ടോ, വാക്കുകൊണ്ടോ എന്റെ ചിന്തയിലൂടെയോ ഹനിക്കുകയില്ലെന്നും മനുഷ്യാവകാശങ്ങളുടെ അഭിവൃദ്ധിയ്ക്കുവേണ്ടി സദാപ്രതിബദ്ധതയുള്ള വനായിരിക്കുമെന്നും സഗൗരവം പ്രതിജ്ഞ ചെയ്യുന്നു.
Discussion about this post