പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ദുരന്ത നിവാരണ കണ്‍ട്രോള്‍ റൂമുകളിലെ വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്ക് ഉള്‍പ്പെടെയുള്ള ആശയ വിനിമയ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിക്കുെറിച്ച് കളക്ടറേറ്റിലെ മുഴുവന്‍ റവന്യു വകുപ്പ് ജീവനക്കാര്‍ക്കും പരിശീലനം നല്‍കി.
തിരുവനന്തപുരം ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്റ് ഡിസാസ്റര്‍ മാനേജ്മെന്റിന്റെ നേതൃത്വത്തിലാണ് പത്തനംതിട്ട കളക്ടറേറ്റിലെ ദുരന്ത നിവാരണ സെല്ലില്‍ ഏകദിന പരിശീലനം നടന്നത്. വയര്‍ലെസ് സംവിധാനം ഉപയോഗിക്കുന്നതിന്റെ നിയമവശങ്ങളെക്കുറിച്ചും സാങ്കേതികതയും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. രണ്ട് ബാച്ചുകളിലായിരുന്നു പരിശീലനം. പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ ഡെപ്യൂട്ടി മജിസ്ട്രേട്ടിന്റെ മുറിയോടുബന്ധിച്ചാണ് സംസ്ഥാന-ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള ദുരന്ത നിവാരണ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നത്. കളക്ടറേറ്റ്, സംസ്ഥാന കണ്‍ട്രോള്‍ റൂം, ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്റ് ഡിസാസ്റര്‍ മാനേജ്മെന്റ് എന്നീ ഓഫീസുകളുമായാണ് കണ്‍ട്രോള്‍ റൂമുകളെ ബന്ധിപ്പിച്ചിരിക്കുന്നത്.
ദുരന്ത സാഹചര്യത്തില്‍ മറ്റ് ആശയ വിനിമയ സംവിധാനങ്ങള്‍ തകരാറിലായാലും വയര്‍ലെസ് സംവിധാനത്തിലൂടെ രക്ഷാപ്രവര്‍ത്തനം നടത്താനാവും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ വൈദ്യുതി പൂര്‍ണമായി തടസപ്പെട്ടാലും ഉപകരണത്തിന്റെ ആന്റിന തകരാറിലായാലും ഇവ പെട്ടെന്ന് പുനഃസ്ഥാപിച്ച് പ്രവര്‍ത്തനനക്ഷമമാക്കാന്‍ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുകയാണ് പരിശീല പരിപാടിയുടെ ലക്ഷ്യമെന്ന് ഐ.എല്‍.ഡി.എം ഡയറക്ടര്‍ ഡോ.കേശവ് മോഹന്‍ അറിയിച്ചു. അസിസ്റന്റ് കളക്ടര്‍ ഡോ.ശ്രീറാം വെങ്കിട്ടരാമും പരിശീലന പരിപാടിയില്‍ സന്നിഹിതനായിരുന്നു.
മുന്‍ വര്‍ഷങ്ങളില്‍ മകരവിളക്ക് ഉത്സവത്തോടുബന്ധിച്ചായിരുന്നു ദുരന്ത നിവാരണ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇക്കൊല്ലം റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം ജില്ലാ കളക്ടര്‍ എസ്. ഹരികിഷോര്‍ മുന്‍കൈയ്യെടുത്ത് മണ്ഡലകാലത്തിന്റെ തുടക്കം മുതല്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. മകരവിളക്കിനു മുന്‍പ് ആരംഭിക്കുന്ന പമ്പയിലെ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുമായും വയര്‍ലെസ് മുഖേന കണ്‍ട്രോള്‍ റൂമിനെ ബന്ധിപ്പിക്കും.
Discussion about this post