സന്നിധാനം: ബാബ്‌റി മസ്ജിദ് വിഷയവുമായി ബന്ധപ്പെട്ട് നടപ്പാക്കിയ കനത്ത സുരക്ഷാ പരിശോധനക്ക് ശേഷം ശബരിമലയില്‍ ഭക്തര്‍ക്ക് സുഖ ദര്‍ശനം. ഇന്നലെ പുലര്‍ച്ചെ 3 മണിക്ക് തന്നെ നട തുറന്നു. കര്‍ശന പരിശോധന നടക്കുന്നതിനാല്‍ ദര്‍ശനത്തിന് കാലതാമസം വരാന്‍ പാടില്ല എന്നതിനാലായിരുന്നു നട ഒരു മണിക്കൂര്‍ നേരത്തെ തുറന്നത്.
എല്ലാ ഭക്തരെയും സുരക്ഷാ പരിശോധനക്ക് ശേഷം മാത്രമാണ് കടത്തി വിട്ടത്. ജീവനക്കാരെ ഉള്‍പ്പെടെ ബോംബ് സ്‌ക്വാഡ് പരിശോധനക്ക് വിധേയമാക്കി. കൂടാതെ നിരവധി സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പാക്കി.
സംസ്ഥാന പോലീസ്, 30 തണ്ടര്‍ ബോള്‍ട്ടംഗങ്ങള്‍, 20 സ്‌പെഷ്യല്‍ കമാന്‍ഡോകള്‍, ദ്രുതകര്‍മ സേന, ദേശീയ ദുരന്ത നിവാരണ സേന, അന്യ സംസ്ഥാന പോലീസ്, ബോംബ് സ്‌ക്വാഡ് എന്നിവര്‍ സ്തുത്യര്‍ഹ സേവനമാണ് നടത്തിയത്.
എ ഡി ജി പിയും ശബരിമല പോലീസ് ചീഫ് കോ ഓര്‍ഡിനേറ്ററുമായ കെ പത്മകുമാര്‍, സ്‌പെഷ്യല്‍ ഓഫീസര്‍ കെ വിജയന്‍, എ എസ് ഒ ടി നാരായണന്‍, ദേശീയ ദുരന്ത നിവാരണ സേന ഡെപ്യൂട്ടി കമാന്‍ഡന്റ് ജി വിജയന്‍, ദ്രുതകര്‍മ സേനാ ഡെപ്യൂട്ടി കമാന്‍ഡന്റ് എസ് എസ് ദേവ് തുടങ്ങിയവര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Discussion about this post