ബംഗളൂരു: ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-16ന്‍റെ വിക്ഷേപണം വിജയകരം. ഫ്രഞ്ച് ഗയാനയിലെ കൗറൂവില്‍നിന്ന് ഞായറാഴ്ച പുലര്‍ച്ചെ 2.10-നായിരുന്നു (ഇന്ത്യന്‍ സമയം) വിക്ഷേപണം. ഡിസംബര്‍ പന്ത്രണ്ടിനകം ഭൂസ്ഥിരഭ്രമണപഥത്തിലെത്തും. ഞായറാഴ്ച പുലര്‍ച്ചെ 2.41ന് കര്‍ണാടകത്തിലെ ഹാസനിലുള്ള നിയന്ത്രണകേന്ദ്രത്തില്‍ ജിസാറ്റ് -16ല്‍നിന്നുള്ള സൂചനകള്‍ കിട്ടിത്തുടങ്ങി. 3181.6 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. 880 കോടിയോളം രൂപയാണ് ഉപഗ്രഹത്തിന്‍റെ നിര്‍മ്മാണത്തിനായി ചെലവായത്.
ജിസാറ്റ് -16ന്റെ വിജയശില്പികളെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും അഭിനന്ദിച്ചു. പന്ത്രണ്ട് വര്‍ഷമെങ്കിലും ഉപഗ്രഹം കാര്യക്ഷമമായി പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ.
Discussion about this post