തിരുവനന്തപുരം: സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ക്രിസ്തുമസ് ഫെയര്‍ ഡിസംബര്‍ 10, വൈകിട്ട് 3.30 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഉദ്ഘാടനം ചെയ്യും. ഭക്ഷ്യപൊതുവിതരണ മന്ത്രി അനൂപ് ജേക്കബ് അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ആദ്യവില്പന നടത്തും. മേയര്‍ കെ.ചന്ദ്രിക മുഖ്യാതിഥിയായിരിക്കും.
ക്രിസ്തുമസ് മെട്രോ ഫെയറുകള്‍ ഡിസംബര്‍ 10 മുതല്‍ 24 വരെ തിരുവനന്തപുരം, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളിലാണ് സംഘടിപ്പിക്കുക. എറണാകുളത്ത് 14 ന് ഫെയര്‍ ആരംഭിക്കും. പിറവം,കൂത്താട്ടുകുളം, മുളന്തുരുത്തി എന്നിവിടങ്ങളില്‍ ഡിസംബര്‍ 15 മുതല്‍ 24 വരെ പ്രത്യേക ക്രിസ്മസ് ഫെയറുകള്‍ സംഘടിപ്പിക്കും. അതത് സ്ഥലത്തെ സൂപ്പര്‍ മാര്‍ക്കറ്റുകളോടനുബന്ധിച്ചായിരിക്കും പ്രതൃക ഫെയറുകള്‍. സപ്ലൈകോയുടെ കീഴിലുളള എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളും ,പീപ്പിള്‍ ബസാറുകളും, ഹൈപ്പര്‍മാര്‍ക്കറ്റുകളും ഡിസംബര്‍ 15 മുതല്‍ 24 വരെ ക്രിസ്മസ് മാര്‍ക്കറ്റുകളാകും. ക്രിസ്തുമസ് ആഘോഷത്തിന് പ്രത്യേക കേക്കുകള്‍, ഗ്രീറ്റിംഗ് കാര്‍ഡുകള്‍ തുടങ്ങിയവ ഇവിടെ സജജമാക്കിയിരിക്കും. ഉപഭോക്താക്കള്‍ക്കായി പ്രത്യേക സമ്മാന പദ്ധതികളും ഉണ്ട്. 1500 രൂപയ്ക്കു മുകളില്‍ സാധനങ്ങള്‍ വാങ്ങിയാല്‍ 50 രൂപയുടെ ശബരി ഉത്പന്നങ്ങള്‍ ക്രിസ്തുമസ് ഫെയറുകളില്‍ നിന്നും ലഭിക്കും.
Discussion about this post