തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്‌ടെന്നും എന്നാല്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രൂഹുല്‍ ഗാന്ധി പറഞ്ഞു. കെപിസിസി നിര്‍വ്വാഹക സമിതി യോഗത്തില്‍ പങ്കെടുക്കാനെത്തിയ രാഹുല്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കേരളത്തിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സന്തോഷവാനാണെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ സര്‍ക്കാരിന്റെ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട ചോദ്യത്തിന് രാഹുല്‍ ഒന്നുംതന്നെ പ്രതികരിച്ചില്ല.
Discussion about this post