പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തോടുബന്ധിച്ച് ശുചീകരണ പ്രവര്‍ത്തങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന ശബരിമല സാനിട്ടേഷന്‍ സൊസൈറ്റി 20 വര്‍ഷം പൂര്‍ത്തിയാക്കി. പത്തനംതിട്ട ജില്ലാ കളക്ടര്‍ ചെയര്‍മാനും അടൂര്‍ റവ്യന്യൂ ഡിവിഷണല്‍ ഓഫീസര്‍ മെമ്പര്‍ സെക്രട്ടറിയുമായാണ് സാനിട്ടേഷന്‍ സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്.
ആദ്യകാലങ്ങളില്‍ സന്നിധാനത്തും പമ്പയിലുമായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍. ഇന്ന് സന്നിധാനം, പമ്പ, നിലയ്ക്കല്‍, പന്തളം, കുളനട എന്നിവിടങ്ങളില്‍ തീര്‍ഥാടന കാലയളവിലെ പൂര്‍ണമായ ശുചീകരണം സാനിട്ടേഷന്‍ സൊസൈറ്റി നിയോഗിക്കുന്ന 800 വിശുദ്ധിസോനാംഗങ്ങളാണ് നിര്‍വഹിക്കുന്നത്. സാനിട്ടേഷന്‍ സൊസൈറ്റി 20 വര്‍ഷം പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ട് ശബരിമല സന്നിധാനത്ത് ഡിസംബര്‍ 15 ന് വൈകിട്ട് അഞ്ചിന് റവ്യന്യൂ ജീവനക്കാര്‍ ശ്രുതി പമ്പ എന്ന പേരില്‍ ഭക്തിഗാനസുധ അവതരിപ്പിക്കും.
Discussion about this post