ന്യൂഡല്‍ഹി: പാചക വാതക സബ്‌സിഡി ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രതാന്‍ ലോക്‌സഭയിലാണ് ഇക്കാര്യം അറിയിച്ചത്. ആധാര്‍ നമ്പര്‍ ഇല്ലാത്തതിന്റെ പേരില്‍ ആര്‍ക്കും പാചക വാതക സബ്‌സിഡി നഷ്ടമാകുകയോ ലഭിക്കാന്‍ താമസം വരികയോ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
ആധാര്‍ നമ്പര്‍ ഇല്ലാത്തവര്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍ പാചക വാതക സബ്‌സിഡിക്കായി നല്‍കിയാല്‍ സബ്‌സിഡി കൃത്യമായി അക്കൗണ്ടിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭയില്‍ ഒരു ചോദ്യത്തിന് മറുപടിയായാണ് പാചക വാതക സബ്‌സിഡിക്ക് ആധാര്‍ നിര്‍ബന്ധമില്ലെന്ന കാര്യം മന്ത്രി പറഞ്ഞത്.
Discussion about this post