തിരുവനന്തപുരം: ക്രിസ്തുമസ് പുതുവല്‍സര ആഘോഷവേളയില്‍ ജില്ലയില്‍ വ്യാജമദ്യനിര്‍മ്മാണവും വിപണനവും വിതരണവും തടയാനായി ഓരോ താലൂക്കിലും തഹസീല്‍ദാര്‍, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, റെയ്ഞ്ച് ഓഫീസര്‍ എന്നിവരുള്‍പ്പെട്ട കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു.
തിരുവനന്തപുരം ജില്ലയിലെ താലൂക്കുകളില്‍ തഹസീല്‍ദാര്‍മാരുടെ നേതൃത്വത്തിലാണ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രവര്‍ത്തിക്കുക. ബന്ധപ്പെട്ട എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ താലൂക്ക് തല കോഓര്‍ഡിനേഷന്‍ കമ്മിറ്റികളുടെ കോ-ഓര്‍ഡിനേറ്റര്‍മാര്‍ കൂടി ആയിരിക്കും. ക്രിസ്തുമസ് പുതുവല്‍സര ആഘോഷവേളയില്‍ വ്യാജമദ്യ നിര്‍മ്മാണം, വിപണനം, വിതരണം എന്നിവ തടയുന്നതിന് റവന്യു, എക്‌സൈസ്, വനം, പോലീസ് വകുപ്പുകളുടെ സംയുക്ത പ്രവര്‍ത്തനങ്ങള്‍, റെയ്ഡുകള്‍ എന്നിവയ്ക്ക് കമ്മിറ്റികള്‍ മേല്‍നോട്ടം വഹിക്കും. പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പ്രതിവാര റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കാനും ഉത്തരവ് നല്‍കിയിട്ടുണ്ട്.
Discussion about this post