തിരുവനന്തപുരം: ശബരിമലയുടെ വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലാ ഭരണകൂടവും കെ.എസ്.ആര്‍.ടി.സി യും സംയുക്തമായി സംഘടിപ്പിക്കുന്ന പ്ലാസ്റ്റിക് മാലിന്യ വിമുക്തശബരിമല ബോധവത്കരണ പരിപാടി തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി. സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തീര്‍ത്ഥാടകര്‍ പ്ലാസ്റ്റിക് മാലിന്യത്തില്‍ അകപ്പെടുന്ന സാഹചര്യം ശബരിമലയില്‍ ഉണ്ടാകാന്‍ പാടില്ല. ഈ ലക്ഷ്യവുമായി വിവിധ വകുപ്പുകള്‍ വ്യത്യസ്ത പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുകയാണ്. കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം ഉള്‍ക്കൊളളുന്ന സ്റ്റിക്കര്‍ പതിക്കുകയും പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം തുണിസഞ്ചികള്‍ വിതരണം ചെയ്യുകയും ചെയ്തുകൊണ്ടാണ് മന്ത്രി പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തത്. ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വി.ടി.ബല്‍റാം എം.എല്‍.എ, പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍, കെ.എസ്.ആര്‍.ടി.സി സി.എം.ഡി. ആന്റണിചാക്കോ തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post