തിരുവനന്തപുരം: മാധ്യമങ്ങളില്‍ വരുന്ന സ്ത്രീവിരുദ്ധ ഉള്ളടക്കങ്ങള്‍ കണ്ടെത്തി തടയുന്നതിന് കേരള വനിതാ കമ്മീഷന്‍ ജനകീയ ശൃംഖല രൂപപ്പെടുത്തുന്നു. പത്രം, ആനുകാലികങ്ങള്‍, ഇലക്ട്രോണിക് മാധ്യമങ്ങള്‍, ഇന്റര്‍നെറ്റ് എന്നിവയില്‍ സ്ത്രീപദവി ഇടിച്ചുതാഴ്ത്തുന്നതും സ്ത്രീയെ അവഹേളിക്കുന്നതും മോശമായി ചിത്രീകരിക്കുന്നതുമായ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് പരമാവധി തടയുകയാണ് ലക്ഷ്യം. ഈ വിഷയം ചര്‍ച്ചചെയ്യാനായി ഡിസംബര്‍, ജനുവരി ഫെബ്രുവരി മാസങ്ങളിലായി ജില്ലതോറും കമ്മീഷന്‍ മാധ്യമ സെമിനാറുകള്‍ സംഘടിപ്പിക്കും. ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനും ജില്ലാസെമിനാറുകളില്‍ പങ്കെടുക്കാനും താത്പര്യമുള്ളവര്‍ പിന്‍കോഡ് സഹിതമുള്ള പൂര്‍ണവിലാസവും ഫോണ്‍ നമ്പരും ഇ-മെയില്‍ വിലാസവും ഏതെങ്കിലും സംഘടനയുടെ പ്രതിനിധിയാണെങ്കില്‍ അക്കാര്യവും കാണിച്ച് ഡിസംബര്‍ 30 നകം കമ്മീഷനുമായി ബന്ധപ്പെടണം. വിലാസം : കേരള വനിതാ കമ്മീഷന്‍, പി.എം.ജി പ്ലാമൂട് റോഡ്, പട്ടം പി.ഒ, തിരുവനന്തപുരം-4. ഇ-മെയില്‍ : [email protected] ഫോണ്‍ : 0471 – 2300509, 2309878, 2307589.
Discussion about this post