വിഴിഞ്ഞം: വെങ്ങാനൂരില്‍ അയ്യങ്കാളി പ്രതിമക്ക് നേരെ ആക്രമണം. ഒരാള്‍ പോലീസ് അറസ്റ്റുചെയ്തു. വെണ്ണിയൂര്‍ കെപിഎംഎസ് ഓഫീസിന് മുന്നില്‍ സ്ഥാപിച്ചിരുന്ന അയ്യങ്കാളിയുടെ അര്‍ധകായ പ്രതിമയുടെ മൂക്ക് തകര്‍ത്ത് വികൃതമാക്കിയ നിലയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസിയെ അറസ്റ്റു ചെയ്തു.
ചൊവ്വാഴ്ച രാത്രിയില്‍ മയക്കു മരുന്ന് ലഹരിയില്‍ ഇയാള്‍ ബഹളം ഉണ്ടാക്കിയിരുന്നതായി നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി വിഴിഞ്ഞം എസ്‌ഐ ജെ.പ്രദീപ് അറിയിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കെപിഎംഎസിന്റെ നേതൃത്വത്തില്‍ ഇന്ന് വൈകുന്നേരം പ്രതിഷേധ പ്രകടനം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Discussion about this post