തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു. പെന്‍ഷനും ശമ്പളവും മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്. നഗരത്തിലെ 90 ശതമാനം ആളുകളും കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്നു എന്നതിനാല്‍ പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. മറ്റു ജില്ലയില്‍ നിന്നുള്ള ബസുകള്‍ അതിര്‍ത്തി മേഖലകളില്‍ എത്തി സര്‍വീസ് അവസാനിപ്പിക്കുകയാണ്. ശബരിമല റൂട്ടിലെ എല്ലാ സര്‍വീസുകളെയും പണിമുടക്കില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ട്.
Discussion about this post