ചേര്‍ത്തല: എസ്എന്‍ ട്രസ്റ്റിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയം നിരോധിച്ച് സര്‍ക്കുലര്‍ ഇറങ്ങി. വിദ്യാര്‍ഥി രാഷ്ട്രീയം പഠന മികവിന് തടസമാകുന്നെന്ന് കാണിച്ച് എസ്എന്‍ ട്രസ്റ്റ് അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശനാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. ഡിസംബര്‍ മൂന്നിനാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.
എസ്എന്‍ ട്രസ്റ്റിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരു തരത്തിലുള്ള രാഷ്ട്രീയ യോഗം ചേരുന്നതും ഇനി അനുവദിക്കില്ല. ഉത്തരവ് ലംഘിച്ച് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്കെതിരേ പുറത്താക്കല്‍ ഉള്‍പ്പെടെയുള്ള അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
Discussion about this post