ഡോ.വി.ആര്‍.പ്രബോധചന്ദ്രന്‍
ഉന്‍മേഷനിമിഷോത്പന്ന വിപന്നഭുവാവലിഃ
സഹസ്രശീര്‍ഷവദനാ സഹസ്രാക്ഷീ സഹസ്രപാത്
(നിമിഷ – ഉത്പന്ന) (ഭുവന – ആവലി) ദേവിയുടെ കണ്ണുകള്‍ തുറക്കുമ്പോള്‍ അസംഖ്യം പ്രപഞ്ചങ്ങള്‍ (ഭുവനങ്ങളുടെ ആവലി) ഉണ്ടാവുകയും അടയുമ്പോള്‍ അവ നശിക്കുകയും ചെയ്യുന്നു. ഉന്‍മേഷം = കണ്‍തുറക്കല്‍; നിമിഷം = കണ്ണടയല്‍. ഉത്പന്നം = ഉണ്ടായത്. വിപന്നം = നശിച്ചത്. ആയിരക്കണക്കിനു ശിരസ്സുകളും മുഖങ്ങളും കണ്ണുകളും കാലുകളുമുള്ളവളാണു ദേവീ. (സഹസ്ര – അക്ഷീ) (സഹസ്ര – പാത്). പാത്ത് = പാദം, കാല്‍, സകലജീവജാലങ്ങളുടെയും അവയവങ്ങളെല്ലാം ദേവിയുടേതാണല്ലോ. ദേവി എല്ലാം കാണുന്നു, എങ്ങും എത്തുന്നു.
ആബ്രഹ്മ കീട ജനനീ വര്‍ണാശ്രമ വിധായിനീ
നിജാജ്ഞാരൂപനിഗമാ പുണ്യാപുണ്യഫലപ്രദാ
സ്രഷ്ടാവായ ബ്രഹ്മാവുതൊട്ട് ഏറ്റവും ചെറിയപുഴു (കീടം)വരെയുള്ള എല്ലാ ജീവജാലങ്ങളെയും ജനപ്പിച്ചത് ശ്രീലളിതാദേവിയേ്രത ബ്രാഹ്മണ – ക്ഷത്രിയ – വൈശ്യ – ശൂദ്രര്‍, ബ്രഹ്മചര്യ-ഗാര്‍ഹസ്ഥ്യ-വാനപ്രസ്ഥ-സന്യാസങ്ങള്‍ എന്നീ വിഭജനക്രമം സംവിധാനം ചെയ്തത് ദേവിയാണ്. (നിജ-ആജ്ഞാ) (പുണ്യ-അപുണ്യ) ദേവി നല്‍കുന്ന ആജ്ഞകളാണ് വേദങ്ങളായി (നിഗമം) ഉരുവപ്പെട്ടത്, പുണ്യമോ പാപമോ (അപുണ്യം) ആയ ഏതു കര്‍മത്തിനും തക്ക ഫലം നല്‍കുന്നത് ദേവിതന്നെ.
Discussion about this post