ന്യൂഡല്‍ഹി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യം സുപ്രീം കോടതി നാല് മാസത്തേക്ക് കൂടി നീട്ടി. മൂന്നുമാസത്തിനകം കേസിന്റെ അപ്പീല്‍ പരിഗണിച്ച് തീര്‍പ്പാക്കാനും സുപ്രീം കോടതി കര്‍ണാടക ഹൈക്കോടതിക്ക് നിര്‍ദ്ദേശം നല്‍കി.
മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി 66.65 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് സപ്തംബര്‍ 27ന് ബാംഗ്ലൂരിലെ പ്രത്യേക വിചാരണക്കോടതി ജയലളിതയെ നാല് വര്‍ഷം തടവിനും 100 കോടിരൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. സുപ്രീം കോടതി അഭിഭാഷകനായ ഫാരി എസ് നരിമാനാണ് ജയലളിതയ്ക്കുവേണ്ടി ഹാജരായത്.
Discussion about this post