ശബരിമല: ശബരിമലയില്‍ അരവണവിതരണത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. തീര്‍ത്ഥാടനകാലത്തിന്‍റെ തുടക്കത്തില്‍ ഒരാള്‍ക്ക് 50 ടിന്‍ അരവണ ലഭിച്ചിരുന്നു. പിന്നീട് അത് മുപ്പതായും ഇപ്പോള്‍ പത്തെണ്ണമായും കുറച്ചു. കഴിഞ്ഞ പതിനഞ്ചു ദിവസത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ് അരവണയുടെ വിതരണത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നത്.
ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് അരവണയില്‍ ജലത്തിന്റെ അംശം കുറയ്ക്കാന്‍ പൂര്‍ണമായും തണുപ്പിച്ചാണ് ടിന്നുകളില്‍ നിറയ്ക്കുന്നത്. ഇതിന് ഏറെ സമയം ആവശ്യമാണ്. ഇതേത്തുടര്‍ന്ന് പ്രതിദിനം രണ്ടര ലക്ഷത്തോളം ടിന്‍ അരവണ ആവശ്യമുള്ളിടത്ത് ഉത്പാദിപ്പിക്കുന്നത് 2 ലക്ഷം ടിന്നില്‍ താഴെയാണ്. ഇതാണ് അരവണ വിതരണത്തില്‍ ബോര്‍ഡ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് കാരണം. നിലവില്‍ 3 ലക്ഷം ടിന്‍ അരവണ മാത്രമാണ് കരുതല്‍ ശേഖരമായി ഉള്ളത്.
അരവണയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം അന്യസംസ്ഥാനങ്ങളില്‍ നിന്നുവരുന്ന അയ്യപ്പഭക്തരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.
Discussion about this post