തിരുവനന്തപുരം: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സംസ്ഥാനതല കേരളോത്സവം ഡിസംബര്‍ 21 മുതല്‍ രണ്ടു ഘട്ടങ്ങളിലായി നടക്കും. കായിക മത്സരങ്ങള്‍ ഡിസംബര്‍ 21 മുതല്‍ 23 വരെ തിരുവനന്തപുരം നഗരത്തിലെ സെന്‍ട്രല്‍ സ്റ്റേഡിയം ഉള്‍പ്പെടെയുള്ള വേദികളിലും കലാമത്സരങ്ങള്‍ ഡിസംബര്‍ 28 മുതല്‍ 30 വരെ അരുവക്കരയിലും നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിതാ റസല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേരളോത്സവത്തിന്റെ ഭാഗമായി 27ന് വൈകുന്നേരം 4 മണിക്ക് നെടുമങ്ങാട് പൊന്നറ ശ്രീധരന്‍ പാര്‍ക്കില്‍ നിന്നും ആരംഭിക്കുന്ന ദീപശിഖാ റാലി അരുവിക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സമാപിക്കും. 28 ന് വൈകുന്നേരം 6 മണിക്ക് അരുവിക്കര ഡാം സൈറ്റില്‍ കേരള നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ 27-ാമത് സംസ്ഥാന കേരളോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. പട്ടികവര്‍ഗ്ഗക്ഷേമ-യുവജനകാര്യ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എം.എല്‍.എമാര്‍, എം.പിമാര്‍, മറ്റു ജനപ്രതിനിധികള്‍, യുവജനക്ഷേമ ബോര്‍ഡ് ഭാരവാഹികള്‍, രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 27 ന് രാവിലെ 10 മണി മുതല്‍ അരുവിക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. 53 ഇനം കലാമത്സരങ്ങള്‍ കേരളോത്സവത്തിന്റെ ഭാഗമായി നടക്കും. 28 ന് രാവലെ 8.30 മുതല്‍ താഴെപ്പറയുന്ന ആറ് വേദികളിലായി 2500 ഓളം കലാ പ്രതിഭകള്‍ മാറ്റുരയ്ക്കും. വദികള്‍ വേദി ക – ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ നഗര്‍ (അരുവിക്കര സൈറ്റ്) വേദി കക – ഭരത് മുരളിനഗര്‍ (അരുവിക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓപ്പണ്‍ എയര്‍ ആഡിറ്റോറിയം) വേദി കകക – പത്മശ്രീ വിശ്വനാഥന്‍ നഗര്‍ (വൈഷ്ണവി ആഡിറ്റോറിയം, അരുവിക്കര) വേദി കഢ – വിതുര ബേബിനഗര്‍ (അരുവിക്കര പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍) വേദി ഢ – കെ.പി.ഉദയഭാനു നഗര്‍ (അരുവിക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍) വേദി ഢക – പ്രൊഫ. ഹൃദയകുമാരി നഗര്‍ (അരുവിക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മള്‍ട്ടി മീഡിയ റൂം) 28 ന് വൈകുന്നേരം 4 മണി മുതല്‍ റിമിടോമിയും സംഘവും ഗാനമേള അവതരിപ്പിക്കും. 30 ന് വൈകുന്നേരം 4 മണിക്ക് അരുവിക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന സമാപന സമ്മേളനം ആരോഗ്യ വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ കേരളോത്സവത്തില്‍ കലാ-കായിക വിഭാഗങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള രാജീവ്ഗാന്ധിസ്മാരക എവര്‍ റോളിംഗ് ട്രോഫിയും വ്യക്തിഗത അവാര്‍ഡുകളും സമ്മാനിക്കും. വൈകുന്നേരം 3 മണി മുതല്‍ ഐഡിയ സ്റ്റാര്‍സിംഗര്‍, സൂര്യസിംഗര്‍, ഇന്ത്യന്‍ വോയിസ് എന്നീ സംഗീത റിയാലിറ്റി ഷോകളിലെ ഫൈനലിസ്റ്റുകള്‍ അവതരിപ്പിക്കുന്ന ഗാനമേള അരങ്ങേറും. യുവജനക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.എസ്. പ്രശാന്ത്, അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് എ.എ. ഹക്കീം, ജില്ലാ പഞ്ചായത്തംഗങ്ങളായ ആനാട് ജയന്‍, മലയിന്‍കീഴ് വേണുഗോപാല്‍, യുവജനക്ഷേമബോര്‍ഡ് മെമ്പര്‍ സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.പി. ഹരിശ്ചന്ദ്രന്‍, ബി. ഷാജു, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് എസ്. ജയകുമാരി, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ബീന, യുവജനക്ഷേമബോര്‍ഡംഗം സി.കെ. സുബൈര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Discussion about this post