തിരുവനന്തപുരം: കിഴക്കേക്കോട്ടയില്‍ പാതയോരത്തു പ്രവര്‍ത്തിച്ചിരുന്ന അനധികൃത കടകള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഒഴിപ്പിച്ചു. വ്യാഴാഴ്ച രാത്രിയാണ് നടപടിയുണ്ടായത്. ഗാന്ധിപാര്‍ക്ക്, കിഴക്കേകോട്ട ബസ് സ്റ്റാന്‍ഡ്, ലൂസിയ റോഡ് എന്നിവിടങ്ങളിലെ കടകളാണ് ഒഴിപ്പിച്ചത്. കടകള്‍ ഒഴിപ്പിക്കുന്നതിനിടെ പ്രതിഷേധവുമായി വ്യാപാരികള്‍ എത്തിയെങ്കിലും വന്‍ പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നതിനാല്‍ അനിഷ്ട സംഭവങ്ങളുണ്ടായില്ല.
വ്യാഴാഴ്ച കിഴക്കേകോട്ടയില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്നാണ് അടിയന്തരമായി അനധികൃത കടകള്‍ ഒഴിപ്പിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
Discussion about this post