തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച് ഫോര്‍മുല ടയര്‍ കമ്പനികള്‍ അംഗീകരിച്ചതോടെ കര്‍ഷകര്‍ക്ക് റബറിനു കൂടുതല്‍ വില ലഭിക്കും. 12 ടയര്‍ കമ്പനികളുടെ മേധാവികളുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ശുഭകരമായ തീരുമാനങ്ങള്‍ ഉരുത്തിരിഞ്ഞു. അന്താരാഷ്ട്ര വിലയെ (തായ്‌ലന്‍ഡ്) അടിസ്ഥാനമാക്കി റബര്‍ബോര്‍ഡ് എല്ലാ ദിവസവും റബറിന്റെ വില പ്രഖ്യാപിക്കും. ഈ വിലയോടൊപ്പം 20 ശതമാനം കസ്റ്റംസ് ഡ്യൂട്ടിയും അഞ്ചു ശതമാനം പര്‍ച്ചേസ് ടാക്‌സും ചേര്‍ത്ത് നിര്‍മാണയൂണിറ്റുകളോ ഏജന്റുകളോ ഡീലര്‍മാരില്‍ നിന്ന് റബര്‍ വാങ്ങും.
പര്‍ച്ചേസ് ടാക്‌സിന്റെ പകുതി സര്‍ക്കാര്‍ നിര്‍മാതാക്കള്‍ക്ക് മടക്കി നല്‍കും. ശേഷിക്കുന്ന പകുതി വാറ്റിന്റെ റീഫണ്ട് ക്ലെയിമായി കണക്കാക്കും. കര്‍ഷകര്‍ ഏറ്റവുമധികം ഉത്പാദിപ്പിക്കുന്ന ആര്‍എസ്എസ് 4 ഗ്രേഡ് റബറിനാണ് ഇതു ബാധകമാകുക. നോട്ടിഫൈ ചെയ്യുന്ന തീയതിയായ 19.12.2014 മുതല്‍ 31.03.2015 വരെ പദ്ധതി പ്രാബല്യത്തിലുണ്ടാകും. ചീഫ് സെക്രട്ടറിയും റബര്‍ ബോര്‍ഡ് ചെയര്‍മാനും പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനു മേല്‍നോട്ടം വഹിക്കും.
Discussion about this post