തിരുവനന്തപുരം: ആഗോള പ്രവാസി സംഗമം ജനുവരി 16 ന് കൊച്ചി ലേ-മെറിഡിയന്‍ അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ സെന്ററില്‍ കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി സുഷമാ സ്വരാജ് ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും പങ്കെടുക്കും. 17 ന് നടക്കുന്ന സമാപന സമ്മേളനം ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം ചെയ്യും.
സംഗമത്തോടനുബന്ധിച്ചുള്ള ലോഗോയുടെ പ്രകാശനവും വെബ്‌സൈറ്റ് ഉദ്ഘാടനവും പ്രവാസികാര്യ മന്ത്രി കെ.സി.ജോസഫ് നിര്‍വഹിച്ചു. പ്രതിനിധികള്‍ക്കുള്ള രജിസ്‌ട്രേഷനും സമ്മേളനം സംബന്ധിച്ച വിശദാംശങ്ങളുംwww.globalnrkmeet.comവെബ്‌സൈറ്റില്‍ ലഭ്യമാണ്. ലോകത്തെമ്പാടുമുള്ള പ്രവാസി മലയാളികളെ ഒരേ വേദിയില്‍ കൊണ്ടുവരുന്നതിനും സര്‍ക്കാരിനും പ്രവാസികള്‍ക്കും പൊതുഇടം കണ്ടെത്തുന്നതിന്റെയും ഭാഗമായാണ് പ്രവാസി സംഗമം സംഘടിപ്പിക്കുന്നത്. പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങളും അവര്‍ നേരിടുന്ന വെല്ലുവിളികളും അവയ്ക്കുള്ള പരിഹാരങ്ങളും സമ്മേളനം വിശദമായി ചര്‍ച്ചചെയ്യുമെന്ന് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു
. ദ്വിദിന സമ്മേളനത്തില്‍ പ്രവാസികളും പ്രവാസി സംഘടനകളും വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഈ മേഖലയുമായി ബന്ധപ്പെട്ട പ്രമുഖരും സംബന്ധിക്കും. സംഗമത്തില്‍ പങ്കെടുക്കാന്‍ പ്രതിനിധി ഫീസടച്ച് ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യണം. രാജ്യത്തിനകത്തുള്ള പ്രവാസികള്‍ക്ക് ഇരുനൂറ് രൂപയും അല്ലാത്തവര്‍ക്ക് അഞ്ഞൂറ് രൂപയുമാണ് പ്രതിനിധി ഫീസ്. പ്രവാസി ക്ഷേമം സംബന്ധിച്ച വിവിധ വിഷയങ്ങള്‍ സമ്മേളനം വിശദമായി ചര്‍ച്ചചെയ്യും. കേരളത്തിന്റെ വികസനത്തിന് പ്രവാസി മലയാളികള്‍ക്ക് സഹായിക്കാന്‍ കഴിയുന്ന മേഖലകള്‍ കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങളും സമ്മേളനം ചര്‍ച്ചചെയ്യും. സംസ്ഥാന വികസനത്തിനായി കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ വിവിധ പദ്ധതികളും പരിപാടികളും സമ്മേളനത്തില്‍ അവതരിപ്പിക്കും. പ്രവാസി മലയാളികളുടെ തൊഴിലും പുനരധിവാസവും പ്രശ്‌നങ്ങളും സമ്മേളനം ചര്‍ച്ചചെയ്യും.
സംസ്ഥാന പ്രവാസികാര്യ വകുപ്പ് നോര്‍ക്ക റൂട്ട്‌സുമായി സഹകരിച്ചാണ് ആഗോള പ്രവാസി സംഗമം സംഘടിപ്പിക്കുന്നത്. പ്രതിനിധികള്‍ക്ക് വെബ്‌സൈറ്റിലൂടെ രജിസ്‌ട്രേഷന്‍ നടത്താം.
Discussion about this post