തിരുവനന്തപുരം: 2015 ജൂണ്‍ മാസത്തില്‍ എല്‍.ഡിസി തസ്തികയിലുണ്ടാകുന്ന പ്രതീക്ഷിത ഒഴിവുകളുടെ എണ്ണം കണക്കാക്കി പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദ്ദേശിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരവകുപ്പ് പരിപത്രം പുറപ്പെടുവിച്ചു.
ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യുന്ന മുഴുവന്‍ ഒഴിവുകളുടെയും ജില്ല തിരിച്ചുള്ള കണക്ക് എല്ലാ വകുപ്പ് മേധാവികളും ശേഖരിച്ച് 2015 ജനുവരി 15 ന് മുമ്പ് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് സെക്രട്ടറിക്ക് ലഭ്യമാക്കണമെന്നും വീഴ്ചവരുത്തുന്ന വകുപ്പുമേധാവികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നമെന്നും പരിപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2015 ഏപ്രില്‍, മെയ് മാസങ്ങളില്‍ വിവിധ വകുപ്പുകളില്‍ എല്‍.ഡി.ക്ലാര്‍ക്ക് തസ്തികയില്‍ ഓരോ ജില്ലയിലും ഉണ്ടാകുന്ന പ്രതീക്ഷി ഒഴിവുകളുടെ കൃത്യമായ എണ്ണം കണക്കാക്കി പി.എസ്.എസിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതായ മുഴുവന്‍ ഒഴിവുകളും ഡിസംബര്‍ 31 ന് മുമ്പ് പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
Discussion about this post