ശബരിമല: മണ്ഡലപൂജയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ സന്നിധാനത്ത് തിരക്കേറുന്നു. ഏഴു മണിക്കൂര്‍ വരെ ക്യൂവില്‍ നിന്നശേഷമാണ് ദര്‍ശനം ലഭിക്കുന്നത്. ഇന്നലെ ഉച്ചയ്ക്കു ശേഷം വെര്‍ച്വല്‍ ക്യൂവിലുള്ള തീര്‍ഥാടകരും മരക്കൂട്ടത്തു നിന്ന് നീലിമല വഴിയാണ് സന്നിധാനത്തെത്തിയത്. തിരക്കു കാരണം ഇന്നലെ പല തവണ പമ്പയില്‍ തീര്‍ഥാടകരെ തടഞ്ഞിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിനായി വിവിധ ഷിഫ്റ്റുകളില്‍ 2300ഓളം പോലീസ് ഉദ്യോഗസ്ഥരെയും കേന്ദ്രസേനയും വിന്യസിച്ചിട്ടുണ്ട്. ക്രിസ്മസ് അവധിയും മണ്ഡലകാലം അവസാനത്തോടടുക്കുന്നതും തിരക്ക് വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്.
Discussion about this post