മഥുര: മഥുര കാമരാജ് യൂണിവേഴ്‌സിറ്റിയില്‍ വന്‍ അഗ്നിബാധയുണ്ടായി. യൂണിവേഴ്‌സിറ്റിയിലെ കെമിസ്ട്രി ബ്ലോക്കിലെ ഗോഡൗണ്‍ കത്തിനശിച്ചു. രാസ പദാര്‍ഥങ്ങളും ശാസ്ത്ര പരീക്ഷണങ്ങള്‍ക്കുള്ള ഉപകരണങ്ങളും മേശ, കസേര മുതലായവയും സൂക്ഷിക്കുന്ന ഗോഡൗണാണ് കത്തിനശിച്ചത്.
അഗ്നിശമന സേനയുടെ അഞ്ചു യൂണിറ്റ് മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീ അണച്ചത്. ഗോഡൗണില്‍ പാചകവാതക സിലണ്ടറുകളും ഓക്‌സിജന്‍, നൈട്രജന്‍ സിലണ്ടറുകളും ഉണ്ടായിരുന്നു. എന്നാല്‍ ഇവ പൊട്ടിത്തെറിക്കുന്നതിനുമുമ്പ് ഫയര്‍മാന്‍മാര്‍ സിലണ്ടറുകള്‍ പുറത്തെടുത്തു. സിലണ്ടറുകള്‍ക്ക് തീപിടിച്ചിരുന്നെങ്കില്‍ അപകടത്തിന്റെ തീവ്രത വര്‍ധിക്കുമായിരുന്നു. അപകടത്തിന്റെ കാരണം അറിവായിട്ടില്ല.
Discussion about this post