തിരുവനന്തപുരം: 2015 ജനുവരി 28 ന് നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. മുനിസിപ്പാലിറ്റിയിലെ ഒന്നും, ബ്ലോക്ക് പഞ്ചായത്തുകളിലെ രണ്ടും ഗ്രാമപഞ്ചായത്തുകളിലെ ഏഴും വാര്‍ഡുകളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക.
ജനുവരി അഞ്ചു വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. ജനുവരി എട്ടിനാണ് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയിലെ പെരുന്ന അമ്പലം, ഇടുക്കി ബ്ലോക്ക്പഞ്ചായത്തിലെ കാമാക്ഷി, മലപ്പുറം ബ്ലോക്ക്പഞ്ചായത്തിലെ പുത്തൂര്‍ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ്. ഗ്രാമപഞ്ചായത്ത് മണ്ഡലങ്ങള്‍ : – പത്തനംതിട്ട വള്ളിക്കോട് – കിടങ്ങോത്ത്, ഇടുക്കി പെരുവന്താനം – മൂഴിക്കല്‍, എറണാകുളം രായമംഗലം – കീഴില്ലം വെസ്റ്റ്, പാലക്കാട് അനങ്ങനടി – പത്തംകുളം, കണ്ണൂര്‍ മുഴക്കുന്ന് – നല്ലൂര്‍, കാസര്‍ഗോഡ് അജാനൂര്‍ – മഡിയന്‍, ചിത്താരി
Discussion about this post