ന്യൂഡല്‍ഹി: ആശുപത്രികളില്‍ ആരോഗ്യമന്ത്രിയുടെ മിന്നല്‍ പരിശോധന. ഡല്‍ഹിയിലെ ആശുപത്രികളിലാണ് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെ.പി. നദ്ദ പരിശോധന നടത്തിയത്. ലോക് നായക് ജയപ്രകാശ് ആശുപത്രി, റാം മനോഹര്‍ ലോഹ്യ ആശുപത്രി എന്നിവിടങ്ങളിലാണ് മന്ത്രി എത്തി പരിശോധന നടത്തിയത്. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച് വിലയിരുത്തുന്നതിനായാണ് മന്ത്രി എത്തിയത്.












