ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വിലയിടിവ് തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും കുറവുണ്ടാകാന്‍ സാധ്യത. ക്രൂഡ് വിലയിലെ ഇടിവു മൂലം എണ്ണക്കമ്പനികള്‍ക്ക് ലഭിക്കുന്ന ലാഭം ഉപഭോക്താക്കള്‍ക്ക് പുതുവര്‍ഷ സമ്മാനമായി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.
വില കുറയ്ക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയാന്‍ എണ്ണ കമ്പനി പ്രതിനിധികളുടെ യോഗം ഇന്ന് നടക്കും. പുതുക്കിയ വില ഇന്ന് രാത്രി മുതല്‍ നിലവില്‍ വന്നേക്കും. ക്രൂഡോയില്‍ ഇറക്കുമതിയില്‍ ബാരലിന് പത്ത് ഡോളര്‍ വരെയാണ് മുന്‍പത്തെ അപേക്ഷിച്ച് ഇപ്പോള്‍ കുറവ് വന്നിരിക്കുന്നത്.
Discussion about this post