ജക്കാര്‍ത്ത: കാണാതായ എയര്‍ ഏഷ്യ വിമാനത്തിലെ മൂന്ന് യാത്രക്കാരുടെ മൃതദേഹം ഇന്‍ഡൊനീഷ്യയിലെ ജാവ കടലില്‍ കണ്ടെത്തി. വിമാനത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. അവശേഷിച്ചവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 162 പേരുമായാണ് വിമാനം കാണാതായത്.
മൂന്ന് മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെത്തിയതെന്നും ഇന്‍ഡൊനീഷ്യയുടെ തെരച്ചില്‍ സംഘം തലവന്‍ ബംബാങ് സോളിസ്‌റ്റോ വ്യക്തമാക്കി. ബൊര്‍ണിയൊ പ്രവിശ്യയില്‍നിന്ന് തെക്കുപടിഞ്ഞാറ് മാറി കരിമറ്റ കടലിടുക്കില്‍ ഒഴുകുന്ന നിലയിലായിരുന്നു മൃതദേഹങ്ങളും വിമാനഭാഗങ്ങളും. ഇക്കാര്യം ഇന്‍ഡൊനീഷ്യന്‍ നാവികസേനയും വിമാനക്കമ്പനിയായ എയര്‍ ഏഷ്യയും സ്ഥിരീകരിച്ചു. വിമാനത്തിന്റെ രക്ഷാവാതിലും ലൈഫ് ജാക്കറ്റും കണ്ടെത്തിയത്.
ഇന്‍ഡൊനീഷ്യയിലെ സുരബായയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ട എയര്‍ബസ് ‘എ 320200’ വിമാനം ഞായറാഴ്ചയാണ് കാണാതായത്. കരയിലും കടലിലുമായി 13 മേഖലകളിലേക്ക് ചൊവ്വാഴ്ച തിരച്ചില്‍ വ്യാപിപ്പിച്ചതിനിടെയാണ് ഇന്‍ഡൊനീഷ്യ യുദ്ധക്കപ്പല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിമാനവുമായി ബന്ധം നഷ്ടപ്പെട്ട മേഖലയ്ക്ക് 10 കിലോമീറ്റര്‍ ചുറ്റളവില്‍നിന്നാണ് മൃതദേഹങ്ങളും മറ്റും ലഭിച്ചത്.
30 കപ്പലുകളും 15 വിമാനങ്ങളും ഏഴ് ഹെലിക്കോപ്റ്ററുകളും ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്. ഇന്‍ഡൊനീഷ്യയ്ക്ക് പുറമേ മലേഷ്യ, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, കാനഡ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നു.
Discussion about this post