Monday, August 31, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

റാഞ്ചല്‍ ഭീഷണി: എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദേശം

by Punnyabhumi Desk
Jan 5, 2015, 01:41 pm IST
in മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: വിമാനറാഞ്ചല്‍ ഭീഷണിയെതുടര്‍ന്ന് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. 1999 ല്‍ ഉണ്ടായ കാണ്ഡഹാര്‍ വിമാന റാഞ്ചലിനു സമാനമായ രീതിയില്‍ വിമാന റാഞ്ചലിനു സാധ്യതയുണെ്ടന്ന് ഇന്റലിജന്‍സ് ഏജന്‍സികളും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയാണ് (ബിഎസ്എഎസ്) അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

എയര്‍ ഇന്ത്യയുടെ കോല്‍ക്കത്തയിലെ ബുക്കിംഗ് ഓഫീസിലാണ് എയര്‍ ഇന്ത്യ വിമാനം റാഞ്ചുമെന്ന ഭീഷണിയുണ്ടായത്. ബംഗാളി ഭാഷയില്‍ ടെലിഫോണിലായിരുന്നു സന്ദേശം. ഡല്‍ഹിയില്‍നിന്നു കാബൂളിലേക്കു പോകുന്ന വിമാനം റാഞ്ചുന്നതിനു ഭീകരര്‍ ലക്ഷ്യമിട്ടിട്ടുണെ്ടന്നുള്ള സന്ദേശമെത്തിയതെന്നു കോല്‍ക്കത്തയിലെ ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. എന്നാല്‍, ഏതു വിമാനത്തെയാണു ഭീകരര്‍ ലക്ഷ്യമാക്കുന്നതെന്നു വെളിപ്പെടുത്താന്‍ അധികൃതര്‍ തയാറായിട്ടില്ല.

ഭീഷണിസന്ദേശത്തിനു സമാനമായ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളാണ് ഇന്റലിജന്‍സ് ഏജന്‍സികളും നല്‍കിയിട്ടുള്ളത്. ഇതേത്തുടര്‍ന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ ബിഎസ്എഎസ്, സിഐഎസ്എഫ്, എയര്‍ പോര്‍ട്ട് അഥോറിറ്റി തുടങ്ങിയവയിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയതിനു ശേഷമാണു വിമാനത്താവളങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. പ്രധാന വിമാനങ്ങളില്‍ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. ബാഗേജുകളുടെ പരിശോധന കര്‍ശനമാക്കി. വിമാനത്താവളത്തിന്റെ പരിസര പ്രദേശങ്ങളില്‍ കമാന്‍ഡോകള്‍ റോന്തുചുറ്റാനും നിര്‍ദേശമുണ്ട്. കോല്‍ക്കത്ത പോലീസും രഹസ്യാന്വേഷണ വിഭാഗവും ചേര്‍ന്ന് ഫോണ്‍ വിളിച്ചയാളെ കണെ്ടത്താനുള്ള ശ്രമവും നടത്തുന്നുണ്ട്.

റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനിടെ രാജ്യത്ത് ആക്രമണം നടത്താന്‍ ഭീകര സംഘടനകള്‍ ലക്ഷ്യമിടുന്നതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കാബൂളിലേക്കുള്ള വിമാനങ്ങളുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.

 

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies