ന്യൂഡല്‍ഹി: ഗുജറാത്ത് തീരത്ത് പൊട്ടിത്തെറിച്ചത് കള്ളക്കടത്തുബോട്ടായിരുന്നില്ലെന്നും മീന്‍പിടിത്ത ബോട്ടുകളിലുണ്ടായിരുന്നത് തീവ്രവാദികളെന്നും കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ വ്യക്തമാക്കി. സാധാരണ കടല്‍ കള്ളക്കടത്തുകാര്‍ തിരക്കുള്ള പാതകളാണ് ഉപയോഗിക്കുക. എന്നാല്‍ ലഭിച്ച വിവരങ്ങളനുസരിച്ച് സ്‌ഫോടനമുണ്ടായ ബോട്ട് സഞ്ചരിച്ചത് അധികമാരും ഉപയോഗിക്കാത്ത വഴിയിലൂടെയാണ് .
മാത്രമല്ല ബോട്ടിലുണ്ടായിരുന്നവര്‍ ആത്മഹത്യചെയ്തതിനാല്‍ തീവ്രവാദികളാണെന്ന് ന്യായമായും സംശയിക്കാമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ അതിര്‍ത്തിയില്‍ വെടിവെപ്പ് നടത്തുന്നത് ഈ സംഭവത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post