ഭുവനേശ്വര്‍: ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് അഞ്ച് കിലോ പാചക വാതക സിലിണ്ടറുകള്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. അംഗീകൃത പാചക വാതക വിതരണക്കാര്‍ വഴിയാകും ഇവ വിതരണം ചെയ്യും.
പുതിയ പാചക വാതക കണക്ഷന്‍ എടുക്കുന്നവര്‍ക്ക് 1600 രൂപ ഇളവ് നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. സബ്‌സിഡിയില്ലാത്ത അഞ്ച് കിലോ സിലിണ്ടറുകള്‍ മുന്‍ കൂട്ടി ബുക്ക് ചെയാതെ തന്നെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. മാര്‍ച്ച് മുതല്‍ ഉപഭോക്താക്കള്‍ക്ക് ഇവ ലഭിച്ചു തുടങ്ങും. ഭാവിയില്‍ ഒരു കിലോ, രണ്ടു കിലോ സിലിണ്ടറുകളും നല്‍കാന്‍ സര്‍ക്കാരിനു പദ്ധതിയുണ്‌ടെന്നും മന്ത്രി പറഞ്ഞു.
Discussion about this post