ജമ്മു: ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ വെടിവയ്പ് തുടരുന്നു. കാശ്മീര്‍ അതിര്‍ത്തിയില്‍ ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സൈന്യം വെടി ഉതിര്‍ത്തത്. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിക്കുകയാണ്. പാക്കിസ്ഥാന് ശക്തമായ വെടിവയ്പും ഷെല്ലാക്രമണവുമാണ് ഇന്ത്യന്‍ ഗ്രാമങ്ങളിലേക്ക് നടത്തുന്നത്.
അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ മോശമായതിനെ തുടര്‍ന്ന് മേഖലയിലെ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സാംബ, കത്വ പോസ്റ്റുകള്‍ക്കുനേരെയാണ് പാക് സൈന്യം ശക്തമായി വെടിവയ്പ്പ് നടത്തുന്നത്. തിങ്കളാഴ്ച ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ വെടിവയ്പില്‍ ബിഎസ്എഫ് ജവാന് കൊല്ലപ്പെട്ടിരുന്നു. ഹിരാനഗറിലെ സാംബ സെക്ടറിലാണ് ആക്രമണം ഉണ്ടായത്.
Discussion about this post