തിരുവനന്തപുരം: സഹകരണമേഖലയുടെ വിശ്വാസ്യതക്ക് മങ്ങലേല്‍പ്പിക്കുന്നതും സാമ്പത്തിക അച്ചടക്കത്തിന് കോട്ടമുണ്ടാക്കുന്നതുമായ സ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കര്‍ശന നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ സഹകരണവകുപ്പ്മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ രജിസ്ട്രാറോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ചില ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന മിസലേനിയസ് വിഭാഗത്തില്‍പ്പെടുന്നതുള്‍പ്പെടെയുള്ള ചില സഹകരണ സംഘങ്ങള്‍ രജിസ്ട്രാര്‍ നിശ്ചയിച്ചു നല്‍കിയിട്ടുള്ള പലിശയില്‍ അധികരിച്ചും വ്യവസ്ഥകള്‍ക്കു വിരുദ്ധമായും അംഗങ്ങളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നുണ്ട്. അവയില്‍ ചില സംഘങ്ങള്‍ക്ക് നിക്ഷേപം നിക്ഷേപകര്‍ക്ക് തിരികെ നല്‍കാനാവുന്നില്ല. സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് കളക്ഷന്‍ ഏജന്റുമാര്‍ മുഖേനയും അല്ലാതെയും വ്യാപകമായി കൂടിയ പലിശനിരക്കില്‍ നിക്ഷേപം സ്വീകരിക്കുന്നതും കൂടിയ വായ്പ അനുവദിക്കുന്നതും നിലവിലുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധവും നിക്ഷേപങ്ങളുടെ സുരക്ഷിതത്വത്തെ ബാധിക്കുന്നതുമാണ്. ഇത്തരം പ്രവണതകള്‍ ചൂണ്ടിക്കാട്ടി നിരവധി ആക്ഷേപങ്ങളും പരാതികളും സര്‍ക്കാരില്‍ ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കാനും രജിസ്ട്രാറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post