ആലുവ: ശ്രീപാര്‍വതീദേവിയെ തൊഴാനും തിരുനടയില്‍ പറനിറയ്ക്കാനും അഭൂതപൂര്‍വമായ തിരക്കാണ് തിരുവൈരാണിക്കുളത്ത് അനുഭവപ്പെടുന്നത്. നടതുറപ്പു മഹോത്സവം അഞ്ചുദിവസം പിന്നിട്ടതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ആയിരക്കണക്കിന് ഭക്തരാണ് എത്തുന്നത്. സ്വയംവരവും മംഗല്യവും ദാമ്പത്യവുമെല്ലാം ഇവിടുത്തെ പാര്‍വതീപ്രതിഷ്ഠാ സങ്കല്‍പ്പവുമായി കെട്ടുപിണഞ്ഞുകിടക്കുന്നതിനാല്‍ സ്ത്രീകളാണിവിടെ ഏറെയും ദര്‍ശനത്തിനെത്തുന്നത്. പുടവ നടയ്ക്കല്‍വച്ച് മംഗല്യത്തിലായി പ്രാര്‍ഥിക്കുന്നവര്‍ വിവാഹം നടന്നാല്‍ അടുത്തവര്‍ഷം ഇണപുടവ നടയ്ക്കല്‍വച്ച് നന്ദിയും സന്തോഷവും അറിയിക്കുന്നു. തേങ്ങയും പഴവും കല്‍ക്കണ്ടവും ഫലമൂലാധികളുമെല്ലാം തളികയില്‍ സമര്‍പ്പിക്കുന്നുണ്ട്. ദേവിനടയില്‍ മഞ്ഞള്‍പ്പറയും ശിവന്റെ നടയ്ക്കല്‍ എള്ളുപറയും നിറയ്ക്കുന്നതിന് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പറനിറ ഇതുവരെ അരലക്ഷം കവിഞ്ഞു.
Discussion about this post