തിരുവനന്തപുരം: പുതിയ റേഷന്‍ കാര്‍ഡുകള്‍ ആറ് മാസത്തിനുള്ളില്‍ നല്‍കാന്‍ വേണ്ട ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. റേഷന്‍ കാര്‍ഡിനുള്ള ഫോട്ടോ ക്യാമ്പ് ഈ മാസം 19-ന് ആരംഭിക്കും. മാര്‍ച്ച് നാല് വരെ ക്യാമ്പുകളുണ്ടാവും.
ജൂലൈയില്‍ റേഷന്‍ കാര്‍ഡ് വിതരണം സംബന്ധിച്ച സോഷ്യല്‍ ഓഡിറ്റിങ് നടത്തും. പ്രാദേശികമായി വില്ലേജ് ഓഫീസര്‍, റേഷനിങ് ഓഫീസര്‍ തുടങ്ങിയവരുള്‍പ്പെട്ട അഞ്ചംഗ സമിതിയാകും ഓഡിറ്റിങ് നടത്തുക. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീ അംഗം ക്യാമ്പില്‍ വരാന്‍ പറ്റിയില്ലെങ്കില്‍ തൊട്ടടുത്ത മുതര്‍ന്ന സ്ത്രീ അംഗത്തിന്റെ പേരില്‍ കാര്‍ഡ് നല്‍കും. നിലവിലുള്ള ഗൃഹനാഥന്റെ പേര് വച്ച് മുന്‍കൂട്ടി തയാറാക്കിയ ബാര്‍കോഡുള്ള അപേക്ഷാഫോറങ്ങളാണ് നല്‍കുക. ഇതില്‍ പിന്നീട് കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്താം. എട്ട് വയസുവരെ ഉള്ളവരുടെ പേരുകള്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഹാജരാക്കി പേര് ഉള്‍പ്പെടുത്താം. സംസ്ഥാനത്ത് ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ഒരുകോടി അന്‍പത്തിനാലു ലക്ഷം പേരെ കണ്ടെത്തി അവരുടെ കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളും മറ്റുള്ളവര്‍ക്ക് ജനറല്‍ റേഷന്‍ കാര്‍ഡുകളും നല്‍കും. ഏറ്റവും പിന്നോക്കം നില്‍ക്കുന്നവരെ കണ്ടെത്തുന്നതിനാണ് അപേക്ഷാഫോറത്തില്‍ ആവശ്യപ്പെട്ടിട്ടുള്ള കൂടുതല്‍ വിവരങ്ങളും. പുതുതായി 54 ലക്ഷം പേര്‍കൂടി മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടും. (ഒരു രൂപ പദ്ധതിയില്‍). ഒരു കുടുംബത്തെ സംബന്ധിച്ച ആധികാരിക രേഖയായി റേഷന്‍കാര്‍ഡിനെ ഉപയോഗപ്പെടുത്തുന്നതിനാണ് വൈദ്യുതി കണ്‍സ്യൂമര്‍ നമ്പര്‍, കുടിവെള്ള കണ്‍സ്യൂമര്‍ നമ്പര്‍, ടെലിഫോണ്‍ നമ്പര്‍ എന്നിവ അപേക്ഷയില്‍ ചേര്‍ത്തിരിക്കുന്നത്. ഈ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ റാങ്ക് ലിസ്റ്റില്‍ താഴെയാകാനും അര്‍ഹതപ്പെട്ട മുന്‍ഗണനാ കാര്‍ഡ് നഷ്ടമാവാനും ഇടയാകും.
പുതിയ കാര്‍ഡ് ലഭിക്കുന്നതുവരെയും ബാര്‍കോഡുള്ള അപേക്ഷാഫോറം കേടുകൂടാതെ സൂക്ഷിക്കേണ്ടതാണ്. സ്വന്തമായി വീടില്ലാത്തവര്‍ക്ക് വാര്‍ഡ് കൗണ്‍സിലറുടെയോ മറ്റ് ജനപ്രതിനിധികളുടെയോ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ റേഷന്‍ കാര്‍ഡ് അനുവദിക്കും. റേഷന്‍ കാര്‍ഡ് പുതുക്കല്‍ സംബന്ധിച്ച വിവരങ്ങള്‍ 1800 425 1550 എന്ന സിറ്റിസണ്‍ കോള്‍ സെന്റര്‍ 1967 എന്ന ടോള്‍ഫ്രീ നമ്പര്‍, 9495998223, 9495998224, 9495998225 എന്നീ മൊബൈല്‍ നമ്പരുകളിലൂടെ അറിയാവുന്നതാണ്.
Discussion about this post