ശബരിമല: ശബരിമലയെ ദേശീയ തീര്‍ഥാടനകേന്ദ്രമായി പ്രഖ്യാപിക്കുമ്പോള്‍ എന്തൊക്കെ ഗുണങ്ങള്‍ ഉണ്ടാകുമെന്ന് വ്യക്തതയുണ്ടാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ദേവസ്വം ബോര്‍ഡിന് അധീനതയില്‍നിന്ന് ശബരിമലയെ ഒഴിവാക്കുന്ന പരിഷ്‌കാരം കേരളത്തിലെ 1150 അമ്പലങ്ങളെ പ്രതികൂലമായി ബാധിക്കും. ശബരിമല വരുമാനമാണ് ഇവിടങ്ങളില്‍ അന്തിത്തിരി കത്തിക്കാന്‍ ഉപയോഗിക്കുന്നത്. ദേശീയ തീര്‍ഥാടനകേന്ദ്ര പദവി നല്‍കുമ്പോഴും ശബരിമലയുടെ ഭരണം ദേവസ്വം ബോര്‍ഡില്‍തന്നെയാകും എന്ന് ഉറപ്പാക്കണമെന്ന് ഭാരവാഹികളായ ജി.ബൈജു, വി.കെ.സോമന്‍, ജി.ശശികുമാര്‍, നെടുമങ്ങാട് ജയകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ശബരിമല സേവനത്തിന് വരുന്ന ജീവനക്കാരുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം. ഭണ്ഡാരം ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട സംവിധാനങ്ങള്‍ ഉണ്ടാകണം അവര്‍ ആവശ്യപ്പെട്ടു.
Discussion about this post