തിരുവനന്തപുരം: ദേശീയപാത വികസനത്തിനായി കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസത്തിന് വേണ്ടിവരുന്ന അധികബാധ്യത സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ ധാരണയായി. പുനരധിവാസ പാക്കേജ് നടപ്പാക്കുന്നതിന് വേണ്ട സഹായം നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ടെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
പുനരധിവാസ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏത് രൂപത്തില്‍ നടപ്പാക്കണമെന്ന കാര്യത്തില്‍ മന്ത്രിസഭ ചര്‍ച്ച ചെയ്ത് നടപ്പാക്കും. സ്ഥലം, കെട്ടിടം എന്നിവയ്ക്ക് നഷ്ടപരിഹാരം നല്‍കാമെന്നാണ് കേന്ദ്രം പറഞ്ഞിരുന്നത്. അതില്‍ പുനരധിവാസംകൂടി ഉള്‍പ്പെടുത്തണം. ഇതിനായി കേരളത്തിന്റെ പ്രതിനിധിസംഘം ഡല്‍ഹിയിലെത്തി കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തും.
സര്‍വകക്ഷി യോഗത്തില്‍ മന്ത്രിമാരായ എം. വിജയകുമാര്‍, ജോസ് തെറ്റയില്‍, സി. ദിവാകരന്‍, വിവിധ കക്ഷിനേതാക്കളായ പ്രതിപക്ഷ ഉപനേതാവ് ജി. കാര്‍ത്തികേയന്‍, പീതാംബരക്കുറുപ്പ് എം.പി. (കോണ്‍ഗ്രസ്), ടി. ശിവദാസമേനോന്‍ (സി.പി.എം.), സി.എന്‍. ചന്ദ്രന്‍ (സി.പി.ഐ.), വി.പി. രാമകൃഷ്ണപിള്ള (ആര്‍.എസ്.പി.), ബി.കെ. ശേഖര്‍ (ബി.ജെ.പി.) തുടങ്ങിയവര്‍ പങ്കെടുത്തു
Discussion about this post