പമ്പ: അയ്യപ്പസ്വാമിക്ക് മകരസംക്രമദിനത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണ പേടകം വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ സ്വീകരണം നല്‍കി. ഉച്ചയ്ക്ക് പമ്പയിലെത്തിയ തിരുവാഭരണഘോഷയാത്ര 6 മണിയോടുകൂടിയാണ് ശരംകുത്തിയിലെത്തിയത്. ശരംകുത്തിയിലെത്തിയ തിരുവാഭരണ പേടകഘോഷയാത്രയെ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്. ജയകുമാര്‍, അസി.എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.രാജേന്ദ്രന്‍നായര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ടി.കെ അജിത് പ്രസാദ്, സോപാനം സ്‌പെഷ്യല്‍ ഓഫീസര്‍ രാജേന്ദ്രന്‍ നായര്‍, തിരുവിതാകൂര്‍ ദേവസ്വം വിജിലന്‍സ് ഓഫീസര്‍ ആര്‍.പ്രശാന്ത്, ദേവസ്വം അസി.എഞ്ചിനീയര്‍ ശ്യാമപ്രസാദ്, ജൂനിയര്‍ സൂപ്രണ്ട് ബി.എസ്.ശ്രീകുമാര്‍, സോപാനം അസി.സ്‌പെഷ്യല്‍ ഓഫീസര്‍ കൃഷ്ണകുമാര്‍ സ്‌പെഷ്യല്‍ കമ്മീഷണറുടെ പേഴ്‌സിണല്‍ അസിസ്റ്റന്റ് ബാലചന്ദ്രന്‍ പിള്ള, അസി.സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. അരുള്‍ .ആര്‍.ബി.കൃഷ്ണ, പോലീസ് ലെയ്‌സണ്‍ ഓഫീസര്‍ രാംദാസ് , വനം വകുപ്പ് ഡെപ്യൂട്ടി റെയ്ഞ്ചര്‍ രവികുമാര്‍, അഗ്നിശമന സേന ഓഫീസര്‍ കെ.കെ.ഷിജു സന്നിധാനം എസ്.ഐ. ജി.സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
തുടര്‍ന്ന് പതിനെട്ടാംപടിക്കു മുകളില്‍ 6.20 ന് എത്തിച്ചേര്‍ന്ന തിരുഭാവരണ ഘോഷയാത്രയെ ആരോഗ്യ ദേവസ്വം മന്ത്രി വി.എസ് ശിവകുമാര്‍, തിരുവതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ പി.ഗോവിന്ദന്‍ നായര്‍, തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ സുഭാഷ് വാസു, പി.കെ കുമാരന്‍,മുന്‍ സുപ്രീം കോടതി ജഡ്ജി അരിജിത്ത് പസായത്ത്,ഒഢീഷ ഹൈക്കോടതി ജഡ്ജി വിശ്വനാഥ മഹാപാത്ര,ഗവണ്‍മെന്റ് ചീഫ് കോ-ഓഡിനേറ്റര്‍ കെ.ആര്‍ ജ്യോതിലാല്‍ ,എ.ഡി.ജി.പി കെ.പത്മകുമാര്‍, ശബരിമല സ്‌പെഷ്യല്‍ കമ്മീഷണ്‍ കെ.ബാബു,തിരുവതാകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ പി.വേണു ഗോപാല്‍ ,തിരുവതാകൂര്‍ ദേവസ്വം ബോര്‍ഡ് ചീഫ് എഞ്ചിനിയര്‍ ജോളി ഉല്ലാസ്,തിരുവതാകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി പി.ആര്‍ ബാലചന്ദ്രന്‍ നായര്‍, പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ്.ഹരി കിഷോര്‍ ,ജില്ലാ പോലീസ് സൂപ്രണ്ട് എ.ശ്രീനിവാസ് തിരുവതാകൂര്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി പോലീസ് സൂപ്രണ്ട് സി.പി.ഗോപകുമാര്‍ ശബരിമല സ്‌പെഷ്യല്‍ പോലീസ് കണ്‍ട്രോള്‍ ഓഫീസര്‍ കെ.എസ്.വിമല്‍ , ശബരിമല ഫെസ്റ്റിവല്‍ ജി.എസ്.ബൈജു, അഖില ഭാരത അയ്യപ്പാസേവാ സംഘം, ജനറല്‍ സെക്രട്ടി എന്‍. വേലായുധന്‍ നായര്‍, പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ മുരളി കോട്ടയ്ക്കകം എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.തുടര്‍ന്ന് ശ്രീകോവിലില്‍ തന്ത്രി കണ്ഠരര് രാജീവരരും മേല്‍ശാന്തി ഇ എന്‍ കൃഷ്ണദാസ് നമ്പൂതിരിയും ചേര്‍ന്ന് തിരുവാഭരണം ഏറ്റുവാങ്ങി ഭഗവാന് ചാര്‍ത്തി ദീപാരാധന നടത്തി.
Discussion about this post