തിരുവനന്തപുരം: രാജ്യ പുരോഗതിക്ക് കാര്‍ഷിക മേഖല ശക്തിപ്പെടണമെന്ന് കേന്ദ്ര കൃഷി സഹമന്ത്രി മോഹന്‍ഭായി കുന്താരിയ.തിരുവനന്തപുരം പൂജപ്പുര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റ് സെമിനാര്‍ ഹാളില്‍ നടന്ന പരിശീലനക്കളരി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക മേഖലയില്‍ കേരളം ഏറെ മുന്നോട്ട് പോയിട്ടുണ്ട്. കൂടുതല്‍ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശ്രമങ്ങള്‍ ഉണ്ടാകണം. സംസ്ഥാനത്തിന്റെ കാര്‍ഷിക മേഖലാ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഐസിഎം മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ശിവദാസന്‍നായര്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. ദില്ലി എന്‍സിസിടി സെക്രട്ടറി മോഹന്‍കുമാര്‍ മിശ്ര, സംസ്ഥാന സഹകരണ സൊസൈറ്റി രജിസ്ട്രാര്‍ ലളിതാംബിക, അഡീഷണല്‍ രജിസ്ട്രാര്‍ ടി.എന്‍.സുമന,ഐസിടി ഡയറക്ടര്‍ ആര്‍.കെ.മേനോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Discussion about this post