ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും വില എണ്ണക്കമ്പനികള്‍ വീണ്ടും കുറച്ചു. അന്താരാഷ്ട്രകമ്പോളത്തില്‍ അസംസ്‌കൃത എണ്ണയുടെ വില ഇടിഞ്ഞതിനെ ത്തുടര്‍ന്നാണ് പെട്രോള്‍ ലിറ്ററിന് 2.42 രൂപയും ഡീസലിന് 2.25 രൂപയുമാണ് കുറച്ചത്.
അന്താരാഷ്ട്രവില കണക്കിലെടുക്കുമ്പോള്‍ പെട്രോളിന് 7.75 രൂപയുടെയും ഡീസലിന് ആറര രൂപയുടെയും കുറവ് വരുത്തേണ്ടതാണ്. എന്നാല്‍ എക്‌സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ രണ്ടുരൂപവീതം വര്‍ധിപ്പിച്ചതിനാല്‍ വിലക്കുറവിന്‍റെ പ്രയോജനം പൂര്‍ണമായും ജനങ്ങള്‍ക്ക് ലഭിക്കില്ല. വെള്ളിയാഴ്ച അര്‍ധരാത്രി പുതുക്കിയ വില നിലവില്‍ വന്നു.
Discussion about this post