ന്യൂഡല്‍ഹി: പൊതുമേഖലാബാങ്കുകളിലെ ജീവനക്കാര്‍ ജനവരി 21 മുതല്‍ നടത്താനിരുന്ന നാലുദിവസത്തെ സമരം മാറ്റിവെച്ചതായി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് കണ്‍വീനര്‍ എം.വി. മുരളി അറിയിച്ചു. ഫിബ്രവരി ആദ്യവാരത്തോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പുലഭിച്ചതിനെത്തുടര്‍ന്നാണ് സമരം മാറ്റുന്നതെന്ന് കണ്‍വീനര്‍ എം.വി. മുരളി പറഞ്ഞു.
ഇക്കാര്യത്തില്‍ യൂണിയനുകളുമായി ചര്‍ച്ചതുടരുമെന്ന് ബാങ്ക് മാനേജ്‌മെന്റുകളുടെ സംഘടനയായ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ (ഐ.ബി.എ.) വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വേതനവര്‍ധന 11 ശതമാനത്തില്‍നിന്ന് 12.5 ശതമാനമായി ഉയര്‍ത്താമെന്ന് ഐ.ബി.എഭ ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് ജനവരി ഏഴിന് നടത്താനിരുന്ന ഏകദിനപണിമുടക്കും ബാങ്ക് യൂണിയനുകള്‍ മാറ്റിയിരുന്നു. 19 ശതമാനം വര്‍ധനവേണമെന്നാണ് യൂണിയനുകളുടെ ആവശ്യം.
Discussion about this post