പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പ്ളാസ്റിക് വിരുദ്ധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിന് ആകെ മാതൃകയായി. വിവിധ ഏജന്‍സികളെയും വകുപ്പുകളെയും ഏകോപിപ്പിച്ചാണ് ജില്ലാ കളക്ടര്‍ എസ്. ഹരികിഷോറിന്റെ നേതൃത്വത്തില്‍ പ്ളാസ്റിക് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.
പ്ളാസ്റിക് നിര്‍മാര്‍ജനത്തിനു പുറമെ പ്ളാസ്റിക്കിനെതിരായ ഓഡിയോ വീഡിയോ സന്ദേശങ്ങളടങ്ങിയ കാര്‍ഡുകളുടെ വിതരണം, പ്ളാസ്റിക് സഞ്ചികള്‍ക്കുപകരം തുണി സഞ്ചി നല്‍കല്‍, വാഹനങ്ങളില്‍ സ്റിക്കര്‍ പതിക്കല്‍, വീഡിയോ വാള്‍ പ്രചരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും നടത്തിയത്. ഫെഡറല്‍ ബാങ്കിന്റെ സഹായത്തോടെ 2014 നവംബര്‍ 17 മുതല്‍ ജനുവരി 15 വരെ പമ്പയില്‍ പ്രവര്‍ത്തിച്ച പ്ളാസ്റിക് എക്സ്ചേഞ്ച് കൌണ്ടറിലൂടെ 1,02,000 തുണി സഞ്ചികളാണ് തീര്‍ഥാടകര്‍ക്ക് സൗജന്യമായി വിതരണം ചെയ്തത്. പ്ളാസ്റിക് കവറുകള്‍ക്ക് പകരം പ്രതിദിനം ഏകദേശം 1700 തുണിസഞ്ചികള്‍ കൌണ്ടറിലൂടെ തീര്‍ഥാടകര്‍ക്ക് നല്‍കി. 2014 നവംബര്‍ 20 മുതല്‍ ജനുവരി 17 വരെ കുടുംബശ്രീയുടെ സഹകരണത്തോടെ ശബരിമലയിലേക്കുള്ള പ്രധാന പാതകളില്‍ പ്ളാസ്റിക് ബോധവത്ക്കരണം നടത്തി. തീര്‍ഥാടകരുമായി ഇതുവഴിയെത്തുന്ന വാഹനങ്ങളില്‍ പ്ളാസ്റിക് വിരുദ്ധ സന്ദേശങ്ങളടങ്ങിയ സ്ക്കറ്റിക്കറുകള്‍ പതിക്കുകയും ഓഡിയോ സന്ദേശം കേള്‍പ്പിക്കുകയും ചെയ്തു. ഇതിനായി ആറു ഭാഷകളില്‍ സന്ദേശങ്ങള്‍ തയാറാക്കിയിരുന്നു. കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്ളാസ്റിക്കിനെതിരായ സന്ദേശമടങ്ങിയ കാര്‍ഡുകളും വിതരണം ചെയ്തു.
Discussion about this post