
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ പൂര്‍ണം. അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍.
തിരുവനന്തപുരം നഗരത്തില്‍ ഹര്‍ത്താല്‍ പൂര്‍ണമാണ്. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പലേടത്തും സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്തുന്നില്ല. ഓട്ടോറിക്ഷകളും നിരത്തില്‍ നിന്നും ഒഴിഞ്ഞു. കടകമ്പോളങ്ങള്‍ അടഞ്ഞ് കിടക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നില്ല.
Discussion about this post