ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതിനെത്തുടര്‍ന്ന് പെട്രോള്‍ ഡീസല്‍ വില വീണ്ടും കുറച്ചു. പെട്രോള്‍ ലിറ്ററിന് 2.42 രൂപയും ഡീസല്‍ ലിറ്ററിന് 2.25 രൂപയുമാണ് കുറച്ചത്. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പുതുക്കിയ വില നിലവില്‍ വരും.
ആഗസ്തിനുശേഷം പെട്രോള്‍ വില പത്താം തവണയാണ് കുറയുന്നത്. ഡീസല്‍വില ഒക്ടോബറിനുശേഷം ആറാം തവണയും. ബാരലിന് 50 അമേരിക്കന്‍ ഡോളറായാണ് അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില കുറഞ്ഞത്.
Discussion about this post