ന്യൂഡല്‍ഹി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിനു സുപ്രീംകോടതിയുടെ വിമര്‍ശനം. ക്ഷേത്രം ഭരണസമിതി അധ്യക്ഷയുടെയും പരിപാലന സമിതിയുടെയും വിദഗ്ധ സമിതിയുടേയും റിപ്പോര്‍ട്ടുകള്‍ പരിഗണിക്കവേയാണു ട്രസ്റ്റിനെതിരേ കോടതി വിമര്‍ശനമുന്നയിച്ചത്.
വരവുചെലവു കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ എന്തിനാണു വിസമ്മതിക്കുന്നതെന്നും ക്ഷേത്രം ട്രസ്റ്റിന് എന്താണു മറയ്ക്കാനുള്ളതെന്നും കോടതി ചോദിച്ചു. കണക്കുകള്‍ സ്വതന്ത്ര ഓഡിറ്റിനു വിധേയമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Discussion about this post