വാഷിംഗ്ടണ്‍: ഭാരതത്തില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നടക്കുന്ന മതത്തിന്റെ പേരിലുള്ള എല്ലാ പ്രശ്‌നങ്ങളും അസഹിഷ്ണുതയും മഹാത്മാ ഗാന്ധി ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹത്തെ ദുഃഖിപ്പിക്കുമായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ എത്തിയപ്പോള്‍ ഒബാമയുടെ അവസാനത്തെ പൊതു പ്രസംഗത്തില്‍ മതസ്വാതന്ത്ര്യം സംരക്ഷക്കണമെന്ന പ്രസ്താവന ബിജെപി സര്‍ക്കാരിനെതിരേയാണെന്നുള്ള വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ വൈറ്റ് ഹൗസ് ഇതു നിഷേധിച്ച് ഒരു ദിവസം കഴിയുന്നതിന് മുമ്പാണ് ഒബാമയുടെ പുതിയ പ്രസ്താവന വന്നിരിക്കുന്നത്.
മിഷേലും താനും ഇന്ത്യയില്‍ നിന്നും തിരികെ എത്തിയിരിക്കുന്നു. ഇന്ത്യ എത്ര മനോഹരമായ രാജ്യമാണ്. എല്ലാത്തരത്തിലും വൈവിധ്യങ്ങളാല്‍ സമ്പന്നമായ നാട്. എന്നാല്‍ കഴിഞ്ഞ കുറെ നാളുകളായി അവിടെ വിവിധ മത വിഭാഗങ്ങളിലേ ആളുകളുടെ വിശ്വാസം മറ്റ് ആളുകളുടെ പൈതൃകത്തേയും വിശ്വാസത്തേയും ഒക്കെ ചൊല്ലി പ്രശ്‌നങ്ങളും അസഹിഷ്ണുതയും സൃഷ്ടിക്കുന്നു. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിച്ച രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്ക് ഞെട്ടലും വേദനയും സൃഷ്ടിക്കുന്ന നടപടികളാണ് ഇതെന്നും ഒബാമ നിരവധി പ്രമുഖര്‍ പങ്കെടുത്ത നാഷണല്‍ പ്രയര്‍ ബ്രേക്ക്ഫാസ്റ്റ് ചടങ്ങിനിടെ പറഞ്ഞു. എന്നാല്‍ ഒരു മതത്തിന്റെയും പേര് എടുത്തു പറയാന്‍ ഒബാമ തയാറായില്ല. യുഎസിലും ചിലര്‍ ഇത്തരത്തില്‍ മതത്തിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്‌ടെന്ന കാര്യവും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post