ആലുവ: പലിശ ഇടപാടുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ആലുവയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. മണപ്പുറം റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന കണ്ണൂര്‍ വയക്കര വീട്ടില്‍ പ്രജോഷ്(30) ആണ് ഇന്നലെ രാത്രി മരിച്ചത്. സംഭവത്തില്‍ സുഹൃത്തായ ആലുവ കുന്നത്തേരി സ്വദേശി അജാസിനെ പൊലീസ് തിരയുന്നു. പ്രജോഷ് പലിശയ്ക്ക് വാങ്ങിയപണം അജാസിനു തിരിച്ചുകൊടുക്കാത്തത് ഇന്നലെ രാത്രി പന്ത്രണ്ടോടെ കമ്പിനി പടിയില്‍ വച്ച് ചോധിച്ചതിനെ തുടര്‍ന്നുണ്ടായ സങ്ങര്‍ഷമാണ് കത്തിക്കുത്തിലെത്തിച്ചത്. കുത്തേറ്റ പ്രജോഷിനെ കാറില്‍ ആലുവായിലെ സ്വകാര്യ ആശുപത്രിക്ക് മുന്നില്‍ തള്ളിയ സംഘം കടന്നുകളയുക ആയിരുന്നു .ആശുപത്രിക്ക് സമീപം കുറച്ചു മാറി കാറും ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിട്ടുണ്ട് .ആശുപത്രിയില്‍ പ്രജോഷിനെ തള്ളിയ ആളുടെ മൊബയില്‍ ഫോണും, പേഴ്‌സും സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.
Discussion about this post