ചെന്നൈ: തമിഴ്‌നാട്ടിലെ കോളെജുകളിലും സ്‌കൂളുകളിലും ഫാഷന്‍ ഷോകള്‍ക്കും സൗന്ദര്യ മല്‍സരങ്ങള്‍ക്കും മദ്രാസ് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി. എന്‍ജിനിയറിങിന് പഠിക്കുന്ന വിദ്യാര്‍ഥിനിക്ക് റാംപിലൂടെയുള്ള നടത്തം എങ്ങനെ പ്രയോജനം ചെയ്യുമെന്ന് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം ആരാഞ്ഞു.
ക്യാംപസില്‍ നടക്കുന്ന ഇത്തരം സൗന്ദര്യ മല്‍സരങ്ങള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കും കോളെജ് അധികൃതര്‍ അനുമതി നല്‍കുന്നുണ്ടോയെന്നും കോടതി ചോദിച്ചു. ഒരു എന്‍ജിനിയറിങ് വിദ്യാര്‍ഥിനിയുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.
2013-ല്‍ കോളജില്‍ നടത്തിയ മിസ് ടെക്‌ഫോസ് എന്ന സൗന്ദര്യ മല്‍സരത്തില്‍ വിജയിയായ പെണ്‍കുട്ടിക്ക് കള്ള സര്‍ട്ടിഫിക്ക്റ്റ് നല്‍കിയെന്നതാണ് ഹര്‍ജിക്ക് ആധാരം.
Discussion about this post