തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ കണക്കുകള്‍ പരിശോധിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ദേശീയ ഗെയിംസ് കഴിഞ്ഞ് 45 ദിവസത്തിനകം ഓഡിറ്റിങ് പൂര്‍ത്തിയാക്കും. ഗെയിംസിനെക്കുറിച്ച് വ്യാപകമായ അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചത്.
സ്‌പോര്‍ട് ഉപകരണങ്ങളും ലാപ്‌ടോപ്പുകളും വാങ്ങിയതിലും വാഹനങ്ങള്‍ വാടകയ്ക്ക് വിളിച്ചതിലും ഗെയിംസിനോടനിബന്ധിച്ചുള്ള നിയമനങ്ങളിലും ആരോപണമുണ്ടായിരുന്നു.
Discussion about this post