തിരുവനന്തപുരം: നെയ്യാര്‍ഡാം മരക്കുന്ന് സത്യാനന്ദഗിരി ശ്രീമഹാദേവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം ഫെബ്രുവരി 17-ാം തീയതി ശ്രീരാമദാസ മിഷന്‍ അദ്ധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. രാവിലെ 6ന് ഗണപതിഹോമം, 7ന് ഉഷപൂജ, 9ന് ലളിതാസഹസ്രനാമ അര്‍ച്ചന, 10.30ന് ഉച്ചപൂജ, ഉച്ചയ്ക്ക് 1ന് പ്രസാദഊട്ട്, വൈകുന്നേരം 4.30ന് പൊങ്കാല, 6.30ന് ദീപാരാധന, 7ന് വിശേഷാല്‍ അഭിഷേകം എന്നീ പരിപാടികളോടുകൂടി ആഘോഷിക്കും.
Discussion about this post